Monday, January 12, 2026

സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈകോടതി | Kerala Bar

മദ്യവില്‍പ്പന ശാലകളിലെ അനിയന്ത്രിതമായ തിരക്കിനെതിരെ കേരള സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നായിരുന്നു കോടതി ഉന്നയിച്ച ചോദ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ശക്തമായിത്തന്നെ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ചു.

കടകളില്‍ പോകുന്നവര്‍ വാക്സീന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍കാരിന് ഹൈകോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണെന്നും പൊലീസ് ബാരികേഡ് വച്ച്‌ അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നതെന്നും ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയല്ല കാണേണ്ടത്. ആര്‍ടിപിസിആര്‍ സെര്‍ടിഫികറ്റോ, ആദ്യ ഡോസ് വാക്സീന്‍ എടുത്ത രേഖയോ ബെവ്കോ ഔട് ലെറ്റുകള്‍ക്കും ബാധകമാക്കണം.

Related Articles

Latest Articles