Thursday, December 25, 2025

സംസ്ഥാനത്ത് ബാറുകൾ തുറക്കാനുള്ള വഴിയൊരുങ്ങുന്നു. എക്സൈസ് മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബാറുകളും ബിയർ പാലർലറുകളും തുറക്കുന്നു. നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മീഷണർ കൈമാറിയ നിർദ്ദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്ക് നൽകി.

നിലവിൽ ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ വഴിയുള്ള പാഴ്സലുകൾ മാത്രമാണ് നൽകുന്നത്. ബെവ്കോ ആപ്പിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ മദ്യം വിൽക്കാൻ പാടുള്ളൂ എന്നാണ് ചട്ടം.

സംസ്ഥാനത്ത് 596 ബാറുകളും 350 ബിയർ വൈൻ പാർലറുകളുമുണ്ടെന്നാണ് കണ്ക്ക്. പഞ്ചാബ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ നേരത്തെ ബാറുകൾ തുറന്നിരുന്നു.

Related Articles

Latest Articles