തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു.
നിലവില്‍ ഇരുവരും ജനറല്‍ സെക്രട്ടറിമാരായിരുന്നു. എം.ടി.രമേശിന് മുന്‍പ് വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവി തന്നെയാണ് നല്‍കിയിരിക്കുന്നത്.
10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയില്‍ സ്ഥാനം പിടിച്ചത്. എ.പി.അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റായി തുടരും. ജെ.ആര്‍.പത്മകുമാറാണ് ട്രഷറര്‍. ബി.ഗോപാലകൃഷ്ണന്‍, എം.എസ്.കുമാര്‍, സന്ദീപ് വാര്യര്‍ എന്നിവരെ പാര്‍ട്ടിയുടെ വക്താക്കളായും നിയമിച്ചിട്ടുണ്ട്.
ഭാരവാഹി പട്ടികയിലെ മൂന്നിലൊന്ന് ഭാഗം സ്ത്രീകള്‍ക്കായി മാറ്റിവച്ചുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കെ.എസ്.രാധാകൃഷ്ണന്‍, സദാനന്ദന്‍ മാസ്റ്റര്‍, ജി.രാമന്‍നായര്‍, ജെ.പ്രമീളദേവി, വി.വി.രാജന്‍, വി.ടി.രമ, എം.എസ്.സമ്പൂര്‍ണ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍, ജോര്‍ജ് കുര്യന്‍, പി.കെ.സുധീര്‍, സി.കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…