Tuesday, April 30, 2024
spot_img

സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ; എതിരാളികൾ ബംഗളൂരു എഫ് സി

ബംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ് സി പോരാട്ടം. സെമിഫൈനല്‍ ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. അവസാന മൂന്ന് കളിയിലും തോൽവി നേരിട്ട ബ്ലാസ്റ്റേഴ്‌സിന് ഇത് നിർണായക മത്സരമാണ്. ഇതിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് പോകാം. അവസാന എട്ട് കളിയിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗളൂരൂ എഫ് സി. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം.

എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങിയ അവസാന അഞ്ച് കളിയിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു . അതിൽ ആരാധകർക്ക് ആശങ്കയുണ്ട്. സസ്‌പെന്‍ഷനിലായ ഇവാന്‍ കലിയൂഷ്‌നി ഇല്ലാതെയാവും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക. പ്രതിരോധനിര പഴുതുകള്‍ അടയ്ക്കുകയും മദ്ധ്യനിര സ്‌ട്രൈക്കര്‍ ദിമിത്രോസ് ഡയമന്റോക്കിസിന് ഗോളവസരം ഒരുക്കുകയും ചെയ്താലേ ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യം നേടാനാവൂ. ഇന്നത്തെ മത്സരം ബ്ലാസ്റ്റേഴ്‌സിന് ജീവൻമരണ പോരാട്ടമാവും.

Related Articles

Latest Articles