Saturday, May 4, 2024
spot_img

ഹാട്രിക്ക് വിജയം ജയം നേടാനാവാതെ ബ്ലാസ്റ്റേഴ്സ്; ജംഷഡ്‌പൂരിനെതിരെ കൊമ്പന്മാർക്ക് സമനില

വാസ്‌കോ ഡ ഗാമ: ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്– ജാംഷഡ്പൂർ എഫ്സി മത്സരം സമനിലയിൽ. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില കൊണ്ടു തൃപ്തിപ്പെട്ടു. 14–ാം മിനിറ്റിൽ ജാംഷഡ്പൂരിനായി ഗ്രെഗ് സ്റ്റെവാർട്ട് ഫ്രീകിക്ക് ഗോൾ നേടിയപ്പോൾ 27–ാം മിനിറ്റിൽ സഹൽ അബ്ദുൽ സമദിലൂടെ ബ്ലാസ്റ്റേഴ്സ് മറുപടി നൽകി. സ്റ്റുവര്‍ട്ടാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെത്.

മല്‍സരത്തില്‍ ഇരുടീമുകള്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനില്ലായിരുന്നു. ബോള്‍ പൊസെഷനില്‍ ബ്ലാസ്റ്റേഴ്‌സിനായികരുന്നു നേരിയ മുന്‍തൂക്കമെങ്കില്‍ ഗോള്‍ ഷോട്ടുകളില്‍ ജംഷഡ്പൂരായിരുന്നു മുന്നില്‍. ഇന്നത്തെ സമനിലയോടെ സീസണിലെ ഏഴ് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നോട്ട് പോവാന്‍ കേരളത്തിന് കഴിഞ്ഞു. പോയിന്റ് നിലയില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും ജംഷധ്പൂര്‍ രണ്ടാം സ്ഥാനത്തുമെത്തി. ജനുവരി രണ്ടിന് എഫ്സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Related Articles

Latest Articles