സുരേഷ് ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞതിനെതിരെ, സംവിധായകൻ കമൽ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നായിരുന്നു കമലിന്റെ വിവാദ പ്രസ്താവന. സംവിധായകൻ കമലിന്റെ പരാമർശത്തിൽ വൻ വിമർശനമാണ് ഉയർന്നു വരുന്നത്. ഇപ്പോഴിതാ, സംഭവത്തിൽ സംവിധായകൻ കമലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ് കേരള ബ്രാഹ്മണസഭ. ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ പരാമർശത്തെ വിമർശിക്കുന്നതുവഴി ബ്രാഹ്മണ സമുദായത്തെ ഒന്നടങ്കം കമൽ മോശമായി ചിത്രീകരിച്ചതായി പരാതിയിൽ പറയുന്നു. ഇപ്പോൾ ഈ വിഷയത്തെ പറ്റി തത്വമയിയോടൊപ്പം ചേരുകയാണ് എം.എസ് ശ്രീരാജ്‌കൃഷ്ണൻ പോറ്റി.
സംഘടനയുടെ പ്രതിനിധിയായി ബ്രാഹ്മിൺ സർവീസ് സൊസൈറ്റി അദ്ധ്യക്ഷൻ എം.എസ് ശ്രീരാജ്‌കൃഷ്ണൻ പോറ്റിയാണ് പരാതി നൽകിയത്. നടപടി സാമുദായിക സ്പർധ ഉണ്ടാക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകളില്‍ നിന്നും വിലക്കി തക്കതായ നടപടി എടുക്കണമെന്നും ബ്രാഹ്മിൺ സർവീസ് സൊസൈറ്റി അദ്ധ്യക്ഷൻ എം.എസ് ശ്രീരാജ്‌കൃഷ്ണൻ പോറ്റി പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നും സുരേഷ് ഗോപിയെ നയിക്കുന്നത് സവർണബോധമാണെന്നുമാണ് കമൽ പറഞ്ഞത്.
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് 'ഫ്രോഡ്…
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…