Sunday, May 12, 2024
spot_img

ബ്രാഹ്മണർക്കെതിരെ തിരിഞ്ഞ കമലിനെ തേച്ചോട്ടിക്കാൻ കേരള ബ്രാഹ്മണസഭ !

സുരേഷ് ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞതിനെതിരെ, സംവിധായകൻ കമൽ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നായിരുന്നു കമലിന്റെ വിവാദ പ്രസ്താവന. സംവിധായകൻ കമലിന്റെ പരാമർശത്തിൽ വൻ വിമർശനമാണ് ഉയർന്നു വരുന്നത്. ഇപ്പോഴിതാ, സംഭവത്തിൽ സംവിധായകൻ കമലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ് കേരള ബ്രാഹ്മണസഭ. ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ പരാമർശത്തെ വിമർശിക്കുന്നതുവഴി ബ്രാഹ്മണ സമുദായത്തെ ഒന്നടങ്കം കമൽ മോശമായി ചിത്രീകരിച്ചതായി പരാതിയിൽ പറയുന്നു. ഇപ്പോൾ ഈ വിഷയത്തെ പറ്റി തത്വമയിയോടൊപ്പം ചേരുകയാണ് എം.എസ് ശ്രീരാജ്‌കൃഷ്ണൻ പോറ്റി.

സംഘടനയുടെ പ്രതിനിധിയായി ബ്രാഹ്മിൺ സർവീസ് സൊസൈറ്റി അദ്ധ്യക്ഷൻ എം.എസ് ശ്രീരാജ്‌കൃഷ്ണൻ പോറ്റിയാണ് പരാതി നൽകിയത്. നടപടി സാമുദായിക സ്പർധ ഉണ്ടാക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകളില്‍ നിന്നും വിലക്കി തക്കതായ നടപടി എടുക്കണമെന്നും ബ്രാഹ്മിൺ സർവീസ് സൊസൈറ്റി അദ്ധ്യക്ഷൻ എം.എസ് ശ്രീരാജ്‌കൃഷ്ണൻ പോറ്റി പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നും സുരേഷ് ​ഗോപിയെ നയിക്കുന്നത് സവർണബോധമാണെന്നുമാണ് കമൽ പറഞ്ഞത്.

Related Articles

Latest Articles