Sunday, September 27, 2026

ലോകസമാധാനത്തിന് പിണറായി സർക്കാരിന്റെ വക രണ്ട് കോടി: സ്റ്റൈലൻ വഴി എന്തിനെന്ന് പരിഹാസം; ബജറ്റിലെ വിചിത്ര പ്രഖ്യാപനത്തെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2022-23 (budget 2022-2023) വർഷത്തെ സംസ്ഥാന പ്രഖ്യാപനം നടക്കുകയാണ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ നിരവധി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ബജറ്റിൽ തന്നെ നിയമസഭയെ പോലും ഒന്ന് അമ്പരപ്പിച്ച ഒരു പ്രഖ്യാപനമുണ്ടായി. ലോകസമാധാനത്തിന് പിണറായി സർക്കാരിന്റെ വക രണ്ട് കോടി എന്നായിരുന്നു ആ പ്രഖ്യാപനം. മാത്രമല്ല ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണെന്ന സാഹചര്യത്തിലാണെന്നും ഇതിനായി, രണ്ട് കോടി രൂപ നീക്കിയിരുത്തിയതെന്ന് ധനമന്ത്രി സഭയെ അറിയിച്ചു.

‘ലോകസമാധാനസമ്മേളനം കേരളത്തിൽ വിളിച്ചുചേര്‍ക്കുമെന്നാണ് ധനമന്ത്രി കെ എൻ വേണുഗോപാൽ അറിയിച്ചു. പരിസ്ഥിതി സൗഹാര്‍ദ്ദ ബജറ്റാണ് ഇത്തവണത്തേതെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.‘ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണ്. ലോകസമാധാനത്തിനായി 2 കോടി മാറ്റി വെയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ ഈ പ്രഖ്യാപനം പരിഹാസങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്തായാലും കക്കാൻ ഇങ്ങനെ സ്റ്റൈലൻ വഴി പറഞ്ഞ് കൊടുക്കുന്ന ഉപദേശി ആരായാലും അവർക്ക് സല്യൂട്ട് എന്നാണ് ഒരു വിഭാഗം ആളുകൾ കളിയാക്കുന്നത്. കൂടാതെ വാളയാർ അതിർത്തി പോലും കടന്നിട്ടില്ലാത്ത, കനൽ തരി ലോകസമാധാനത്തിന് പണം മാറ്റി വെക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് സോഷ്യൽ മീഡിയ വഴി പരിഹസിക്കുന്നവരുണ്ട്.

Related Articles

Latest Articles