Thursday, October 1, 2026

സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ദില്ലിയിലെത്തി; ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തില്‍

ദില്ലി: യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികളുടെ ആദ്യ സംഘം (Delhi) ദില്ലിയിലെത്തി. ഇന്നലെ രാത്രി 11.30ഓടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘം യാത്ര തിരിച്ചത്. ഇവര്‍ ഇന്ന് രാവിലെ 5.45ഓടെ ദില്ലിയിൽ എത്തി. 649 വിദ്യാര്‍ത്ഥികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 85 പേര്‍ മലയാളികളാണ്.

പോളണ്ടില്‍ നിന്നുള്ള ഇന്‍ഡിഗോ ഫ്ലൈറ്റും എയര്‍ഫോഴ്സിന്റെ ഫ്ലൈറ്റുമാണ് ഇനി എത്താനുള്ളത്. സുമിയിൽ അടക്കം അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചത്. രണ്ടാഴ്ചയായി സുമിയിൽ കുടുങ്ങിക്കിടന്ന 694 ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്നലെ സുരക്ഷിതമായി പോൾട്ടോവയിൽ എത്തിച്ചു. ശേഷം പടിഞ്ഞാറൻ നഗരമായ ലിവീവിലേക്ക് ട്രെയിനിൽ എത്തുന്ന വിദ്യാർത്ഥികളെ പിന്നീട് പോളണ്ട് അതിർത്തിയിൽ എത്തിക്കുകയായിരുന്നു. സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തിരിച്ചുവരവോടെ യുക്രെയ്‌നിലെ ഇന്ത്യയുടെ രക്ഷാദൗത്യം അവസാനഘട്ടത്തില്‍ എത്തുകയാണ്

Related Articles

Latest Articles