Sunday, June 2, 2024
spot_img

വീണ്ടും ഡോക്ടറേറ്റിന് അർഹനായി കേരളാ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി ;പ്ര ശസ്തമായ ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റി ആണ് നിയമത്തിൽ സ്വാമിക്ക് ഡോക്ടറേറ്റ് നൽകിയത്

തിരുവനന്തപുരം: കേരളാ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് വീണ്ടും ഡോക്ടറേറ്റ്. പ്രശസ്തമായ ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റി ആണ് നിയമത്തിൽ സ്വാമിക്ക് ഡോക്ടറേറ്റ് നൽകിയിരിക്കുന്നത്. സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് മുഖ്യഅതിഥി ആയ കോൺവൊക്കേഷനിൽ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് മുകേഷ് ഷായും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും സന്നിഹിതരായിരുന്നു.

അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ച സ്വാമി നിലവിൽ പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്.

29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003ൽ ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ്, സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ്,അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐഐടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡും നൽകിയിരുന്നു.

ബൗദ്ധികസ്വത്ത്‌ അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. നിയമത്തിലും ടെക്നോളജിയിലും ആയി 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട്.ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ സ്വാമി എൽഎൽഎം പാസ്സായ വാർത്ത ഏതാനും വർഷങ്ങൾക്കു മുമ്പാണ് ദേശിയമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നത്.

Related Articles

Latest Articles