Saturday, May 18, 2024
spot_img

കോവിഡ് മരണ കണക്കിൽ കള്ളക്കളി കാണിച്ച് കേരളം; കേന്ദ്രം കടുത്ത നടപടിയിലേക്ക്

ദില്ലി:കേരളത്തിന്റെ കോവിഡ് മരണ കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഡിസംബർ 22 മുതൽ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് പേരുകൾ വ്യക്തമല്ലാത്തത് എന്തുകൊണ്ട് എന്നും കേന്ദ്രസർക്കാർ കേരളത്തോട് ചോദിക്കുന്നു.

അതേസമയം കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലുള്ള മാനദണ്ഡം ചർച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കാണ് ഈ ആവശ്യം ഉന്നയിച്ച് കേരളം കത്ത് നൽകിയത്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ ഉൾപെടുത്താൻ വിട്ടുപോയിട്ടുള്ള മരണങ്ങൾ ഇനിയും സംസ്ഥാന സർക്കാരിന് കൂട്ടിച്ചേർക്കാവുന്നതേ ഉള്ളു. അതിനു സമയം അനുവദിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles