Sunday, May 26, 2024
spot_img

സംസ്ഥാനത്ത് ഡിജിപിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരും; ക്രമസമാധാനവിഷയം ചർച്ചയാകും?

തിരുവനന്തപുരം: ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് യോഗം ചേരുക. സംസ്ഥാനത്തെ നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ സംസ്ഥാനത്തെ ക്രമസമാധാനപരമായ വിഷയങ്ങൾ ഉൾപ്പടെയുള്ള ചർച്ചയാവും.

മുൻ എംഎൽഎ പിസി ജോർജ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. ഡിജിപി അനിൽകാന്ത്, പോലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവരെയാണ് മന്ത്രി വിളിച്ചുവരുത്തിയത്.

ആർഎസ്എസ് എസ്ഡിപിഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കുന്നതും യോഗത്തിൽ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ഡിജിപി അനിൽകാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles