Monday, December 15, 2025

ഒഴിവായത് വൻ ദുരന്തം: കോട്ടയത്ത് കേരള എക്‌സ്പ്രസിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു.; ട്രെയിൻ ​ഗതാ​ഗതം വീണ്ടും തടസപ്പെട്ടു

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ആളപായം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പുതുക്കാടിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് തീവണ്ടിക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണത്.

അതേസമയം തൃശൂർ-പുതുക്കാട്ടിൽ ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നു വീണ്ടും ഏതാനും വണ്ടികള്‍ കൂടി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് (16307), കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് (16308) എന്നിവ പൂര്‍ണമായും റദ്ദാക്കി. 4.05ന് ആലപ്പുഴയില്‍നിന്നു പുറപ്പെടേണ്ട ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ആറു മണിക്കെ പുറപ്പെടു. വൈകിട്ട് 6.40ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍- മംഗലാപുരം സെന്‍ട്രല്‍ എക്‌സപ്രസ് ഒരു മണിക്കൂര്‍ വൈകിയാവും യാത്ര തുടങ്ങുക. 6.05ന് പുറപ്പെടേണ്ട കൊച്ചുവേളി-ബസനവാടി ഹംസഫര്‍ എക്‌സ്പ്രസ് 7.05ന് യാത്ര തിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.

Related Articles

Latest Articles