Monday, April 29, 2024
spot_img

ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കും:നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (UCC) നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.നിയമജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടുന്ന സമിതിയായിരിക്കും സർക്കാർ രൂപികരിക്കുക. ഇത് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. അദ്ദേഹം പറഞ്ഞു.

വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ മതങ്ങളിൽ പെട്ടവർക്കും ഒരു നിയമം തന്നെ ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ നിയമം. എന്നാൽ ഇത് ഒരു സംസ്ഥാനത്തിന് മാത്രമായി നടപ്പാക്കാൻ കഴിയുന്ന കാര്യത്തിൽ ആശയകുഴപ്പമുണ്ട്. ഇതാണ് നടപ്പാക്കാൻ സമിതി കൊണ്ടുവരും എന്ന് പ്രഖ്യാപിക്കാൻ കാരണം. ഏകീകൃത സിവിൽ കോഡ് എന്ന ആശയം വിപ്ലവകരമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ അന്തസ്സും പവിത്രതയും കാത്തുസൂക്ഷിക്കാൻ ഭരണകൂടം എക്കാലവും പ്രതിജ്ഞാബദ്ധരായിരിക്കും എന്നും കൂട്ടിച്ചേർത്തു.

Related Articles

Latest Articles