കേരള സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന്റെ എല്ലാ തലത്തിലും പരാജയപ്പെട്ടതായി കെ.പി.സി.സി. ജനറല്‍സെക്രട്ടറി എം.എം.നസീര്‍ അഭിപ്രായപ്പെട്ടു. തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകയോഗം ഇന്നലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്‍റ് ആര്‍. ജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. എന്‍. ഷൈലാജ്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സതീഷ് ചാത്തങ്കരി, റോബിന്‍ പരുമല, അഭിലാഷ് വെട്ടിക്കാട്, അരുന്ധതി അശോക്, ടോമിന്‍ ഇട്ടി, ജിജോ ചെറിയാന്‍, വിശാഖ് വെണ്‍പാല, അമ്പോറ്റി ചിറയില്‍, ടി.പി. ഹരി എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

