Monday, June 17, 2024
spot_img

ഇനി ‘ബെവ് ക്യൂ ‘ ആപ്പ് ഇല്ല; ആപ്പ് പൂർണമായും നിർത്തലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ് പൂർണമായും നിർത്തലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അതേസമയം ബെവ് ക്യൂ ആപ് ഇല്ലെങ്കിലും മദ്യം നൽകാൻ കോർപറേഷൻ ഔട്‍ലറ്റുകൾക്ക് സർക്കാർ വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്.

മദ്യം പാഴ്സലായി വിൽപന പൂർണമായും ഔട്‍ലറ്റുകളിലേക്ക് വന്നതോടെയാണ് ബെവ് ക്യൂ ആപ് വേണ്ടെന്നു ബെവ് കോ സർക്കാരിനെ അറിയിച്ചത്. ആപ്പുമായി മുന്നോട്ടു പോയാൽ ഔട്‍ലറ്റുകളിൽ ഉപഭോക്താക്കൾ കുറയുമെന്നും ഇതു ബാറുകാർക്ക് സഹായകരമാകുമെന്നുമാണ് ബെവ്‌കോയുെട വാദം. എന്നാൽ ക്രിസ്മസ്, പുതുവൽസര തിരക്ക് കൂടി കഴിഞ്ഞാൽ ആപ്പിൽ നിന്നു പിൻമാറാമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

Related Articles

Latest Articles