Wednesday, January 7, 2026

വിലക്ക് തുടരുമോ; മീഡിയാ വണ്ണിന്റെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് വിധി ഇന്ന്

കൊച്ചി: മീഡിയാ വണ്ണിന്റെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് വിധി ഇന്ന്(Kerala HC to deliver verdict on MediaOne plea against ban today). സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് മീഡിയാ വൺ ചാനൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധിപറയുക.

ഇന്ന് രാവിലെ പത്തരയോടെയാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുന്നത്. എന്നാൽ നേരത്തെ ചാനൽ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ചാനലിന്റെ പ്രവര്‍ത്തനങ്ങല്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചാനലിന് എതിരെ നടപടി സ്വീകരിച്ചത്. ഇതേകാരണം ഉയർത്തിക്കാട്ടി ഡിവിഷൻ ബെഞ്ചും ഹർജി തള്ളാൻ സാധ്യതയുണ്ട്.

ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരാണ് സംപ്രേഷണ വിലക്കിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് ചാനലിനായി വാദിക്കുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ മീഡിയാ വണ്ണിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്.

Related Articles

Latest Articles