Saturday, November 28, 2026

സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ വ്യാപക പരിശോധന; ഇതുവരെ പൂട്ടിയത് 110 കടകൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ കർശനമായ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹൈക്കോടതി ഇടപെട്ടതോടെയാണ് നിരീക്ഷണം കടുപ്പിക്കാൻ അധികൃതർ തയ്യാറായത്. കഴിഞ്ഞ ആറ് ദിവസമായി പരിശോധന തുടരുകയാണ്.

ഷവർമ കഴിച്ച് ഒരു കുട്ടി മരിച്ച സാഹചര്യത്തിലാണ് അധികൃതർ പരിശോധനാ നടപടികൾ ആരംഭിച്ചത്. ഇതുവരെ നടത്തിയ പരിശോധനയിൽ 140 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. ഇതിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 110 കടകൾ പൂട്ടിച്ചു.

പരിശോധനയിൽ തിരുവനന്തപുരത്ത് മാത്രം ഏഴ് കടകളാണ് പൂട്ടിച്ചത്. വയനാടും എറണാകുളത്തും മൂന്നും രണ്ടും എന്നിങ്ങനെ ഹോട്ടലുകളും പൂട്ടിച്ചു. കോട്ടയത്ത് ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ അഴുകി പുഴുവരിച്ച മീൻ പിടികൂടിയതിനെ തുർന്ന് കോഴിക്കോട് മുക്കം ബിസ്മി ഫിഷ് മാർക്കറ്റ് അടപ്പിച്ചു.

Related Articles

Latest Articles