Monday, May 20, 2024
spot_img

ശിവശങ്കർ അകത്തോ, പുറത്തോ? ഇന്നറിയാം

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു സ്വർണക്കടത്ത് കേസ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റും, തുടർന്ന് ,മുഖ്യമന്ത്രിയുടെ ഓഫീസിനും, മുഖ്യമന്ത്രിയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും തരത്തിൽ നിരവധി വാർത്തകളും വിവാദങ്ങളും ഉണ്ടായിരുന്നു.

അതേസമയം ഇപ്പോൾ ജയിലിൽ കഴിയുന്ന എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഒരു വർഷമായി സർക്കാർ സർവീസിന് പുറത്ത് നിൽക്കുന്ന ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനമെന്നാണ് സൂചന. ഐഎഎസ് ഉദ്യോഗസ്ഥനെ തുടർന്നും ദീർഘനാളത്തേയ്ക്ക് സസ്പെൻഷനിൽ നിർത്താനാവില്ല എന്നത് ഉയർത്തിക്കാട്ടിയാണ് ഇന്ന് നിർണ്ണായക യോഗം ചേരുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും മന്ത്രിസഭായോഗം വിലയിരുത്തും. കൊവിഡ് മരണപട്ടികയിലുയർന്ന വിവാദവും, സുപ്രീംകോടതി നിർദേശത്തിന്റെ തുടർനടപടികളും ചർച്ച ചെയ്തേക്കും. മരണ പട്ടികയിലെ പിഴവ് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നത് .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles