Thursday, June 13, 2024
spot_img

രണ്ടാം ഘട്ട വോ​ട്ടെ​ണ്ണ​ല്‍ ക്ര​മീ​ക​ര​ണ​ത്തി​ന് മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളാ​യി, വോ​ട്ടെ​ണ്ണ​ല്‍ 16നു ​രാ​വി​ലെ എ​ട്ടു മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ല്‍ ക്ര​മീ​ക​ര​ണ​ത്തി​ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മാ​യി. മൂ​ന്നു​ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന് ​രാ​വി​ലെ എ​ട്ട് മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വോ​ട്ടെ​ണ്ണ​ല്‍ 16 ന് ​രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ സം​ബ​ന്ധി​ച്ചു ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ്പ​റേ​ഷ​നു​ക​ളെ സം​ബ​ന്ധി​ച്ച്‌ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ അ​താ​ത് വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് എ​ണ്ണു​ക. ട്രെ​ന്‍​ഡ് സോ​ഫ്റ്റ് വെ​യ​റി​ലേ​യ്ക്ക് വോ​ട്ടിം​ഗ് വി​വ​രം അ​പ്‌​ലോ​ഡ് ചെ​യ്യാ​നാ​യി കൗ​ണ്ടിം​ഗ് സെ​ന്‍റ​റി​ല്‍ ബ്ലോ​ക്ക് വ​ര​ണാ​ധി​കാ​രി​യു​ടെ ഹാ​ളി​ന് സ​മീ​പ​വും, ന​ഗ​ര​സ​ഭ​ക​ളി​ലെ കൗ​ണ്ടിം​ഗ് സെ​ന്‍റ​റു​ക​ളി​ലും ഡേ​റ്റാ അ​പ്‌​ലോ​ഡിം​ഗ് സെ​ന്‍റ​റി​ന് വേ​ണ്ടി പ്ര​ത്യേ​ക മു​റി സ​ജ്ജീ​ക​രി​ക്കും. ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ​യും വോ​ട്ട് നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ട്രെ​ന്‍​ഡ് സൈ​റ്റി​ല്‍ നി​ന്ന് കൗ​ണ്ടിം​ഗ് സ്ലി​പ്പ് മു​ന്‍​കൂ​റാ​യി ഡൗ​ണ്‍ ലോ​ഡ് ചെ​യ്ത് പ്രി​ന്‍റ് എ​ടു​ക്ക​ണം.

Related Articles

Latest Articles