Sunday, May 19, 2024
spot_img

ടി20 ലോകകപ്പില്‍ നടരാജന്‍ ഇന്ത്യന്‍ ടീമിലുണ്ടാവും, പക്ഷെ ഒരു കണ്ടീഷന്‍!

ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് ഇടംകൈയന്‍ പേസര്‍ ടി നടരാജന്‍. ആദ്യം നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുള്‍പ്പെടിരുന്ന അദ്ദേഹം പിന്നീട് പരിക്കേറ്റ് പിന്‍മാറിയ വരുണ്‍ ചക്രവര്‍ത്തിക്കു പകരം ഇന്ത്യന്‍ ടീമിലെത്തുകയായിരുന്നു. ഈ പര്യടനത്തില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ നടരാജന്‍ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഏവരുടെയും ശ്രദ്ധപിടിച്ചു പിടിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നായി ആറു വിക്കറ്റുകള്‍ നടരാജന്‍ കൊയ്തിരുന്നു. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറും അദ്ദേഹം തന്നെയായിരുന്നു. മൂന്നാം ടി20ക്കു ശേഷം ഹാര്‍ദിക് പാണ്ഡ്യ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയപ്പോള്‍ അത് സമ്മാനിച്ചത് നടരാജനായിരുന്നു. ഇത് അദ്ദേഹമാണ് അര്‍ഹിക്കുന്നതെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. നടരാജന് സ്ഥിരതയാര്‍ന്ന പ്രകടനം തുടരാന്‍ സാധിക്കുകയാണെങ്കില്‍ അതു അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ചു മഹത്തായ കാര്യമായിരിക്കുമെന്ന് കോലി വ്യക്തമാക്കി. സ്ഥിരത പുലര്‍ത്താനായാല്‍ നടരാജന്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

Related Articles

Latest Articles