Monday, May 20, 2024
spot_img

ലോക്സഭാ തെരഞ്ഞെടുപ്പ്; ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്ക് ഇന്ന് തുടക്കം, കേരളത്തിലെ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍ ഏപ്രില്‍ നാല് വരെ

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രാവിലെ 11 മുതല്‍ പത്രിക സമര്‍പ്പണത്തിന് തുടക്കമാകും. ഏപ്രില്‍ നാല് വരെ സ്ഥാനാര്‍ത്ഥികള്‍ക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പിന്‍വലിക്കാനുള്ള തീയതി എട്ടിനും, വോട്ടെടുപ്പ് 23നും നടക്കും.

പത്രിക ലഭിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളും പ്രചാരണ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാകും. പ്രചാരണച്ചെലവ്, പെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയവ പത്രിക ലഭിച്ച ശേഷമാണു കമ്മീഷന്‍ പരിശോധിക്കുക. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ചില ജില്ലകളില്‍ ഇന്നലെ ആരംഭിച്ചു. വോട്ടിങ് യന്ത്രം തരംതിരിക്കല്‍ അടുത്തയാഴ്ച ആരംഭിക്കും.

Related Articles

Latest Articles