തിരുവനന്തപുരം: കേരളത്തിലെ കോവിഡ് (Covid) മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്. സംസ്ഥാനത്തെ കൊവിഡ് മരണം അരലക്ഷത്തിലേക്കെത്തി. ദേശീയ ശരാശരി 1.37ൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. മൊത്തം മരണക്കണക്കിൽ കേരളം മഹാരാഷ്ട്രയ്ക്കും പിന്നിൽ രണ്ടാമതെത്തി.
രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നത് കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് എല്ലായിടത്തും സർക്കാരിന്റെ പ്രധാന അവകാശവാദമായിരുന്നു. കേരളം മറച്ചുവെച്ച് കോവിഡ് മരണ കണക്കുകള്‍ നഷ്ടപരിഹാര പ്രഖ്യാപനത്തോടെ പുറത്തുവിട്ടതോടെയാണ് ഇത്തരത്തില്‍ ഉയരാന്‍ തുടങ്ങിയത്. മരണം അരലക്ഷം കടക്കുമ്പോൾ കൊവിഡ് മരണപ്പട്ടികയിൽ ചേർക്കാൻ 10,141 അപേക്ഷകൾ ഇനിയും ബാക്കിയുമാണ്.

