Thursday, December 18, 2025

ആഭ്യന്തരം വൻ പരാജയമെന്ന് സഖാക്കൾക്ക് വരെ മനസിലായി; കുറ്റസമ്മതം നടത്തി മുഖ്യൻ പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി?? 38 എസ്പിമാര്‍ക്ക് സ്ഥലം മാറ്റം, ജില്ലാ പോലീസ് മേധാവിക്ക് മുട്ടൻ പണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എന്തിന്റെ പേരിലാണ് അഴിച്ചുപണി നടത്തിയതെന്ന് ഇതുവരെയും പുറത്ത് വിട്ടില്ല. എന്നാൽ പോലീസിനെതിരെയും ആഭ്യന്തരത്തിനെതിരെയും സഖാക്കൾ വരെ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. ഒടുവിൽ ആഭ്യന്തര കസേര കാക്കാനാണ് മുഖ്യൻ അഴിച്ചുപണി നടത്തുന്നത്.

ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ് പിമാരെ സ്ഥലം മാറ്റി നിയമിച്ചിരിക്കുന്നത്. എറണാകുളം റേഞ്ച് എസ് പി ജെ. ഹിമേന്ദ്രനാഥിനെ കെ എസ് ഇ ബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറാക്കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്ദേവിനെ എറണാകുളം ഭീകരവിരുദ്ധ സ്‌ക്വാഡ് എസ് പിയായും സ്ഥലം മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോണ്‍ ആണ് ആലപ്പുഴയിലെ പുതിയ പോലീസ് മേധാവി.

കൂടാതെ കണ്ണൂര്‍ ജില്ലാ പൊലീസ് കമ്മിഷണര്‍ ഇളങ്കോയെ കേരളാ പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറാക്കി. തിരുവനന്തപുരം സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ അജിത് കുമാര്‍ ആണ് കണ്ണൂര്‍ സിറ്റി കമ്മിഷണര്‍. കോഴിക്കോട് റേഞ്ചിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി എം എല്‍ സുനിലിനെ കൊല്ലം റൂറല്‍ എസ് പിയായും മാറ്റി നിയമിച്ചിരിക്കുകയാണ്.

Related Articles

Latest Articles