Saturday, October 3, 2026

മദ്യലഹരിയിൽ മക്കളെ തല്ലിച്ചതച്ചു, വീഡിയോ വൈറൽ; ഈ ക്രൂരൻ ഉടൻ കുടുങ്ങും

മക്കളെയും ഭാര്യയും മദ്യലഹരിയിൽ എത്തിയ പിതാവ് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇതിനു പിന്നാലെ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വീഡിയോയിൽ ഉള്ള ആളെ തിരിച്ചറിയാനായി പോലീസ് പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അറിയിപ്പ്. മക്കളെയും ഭാര്യയും മദ്യലഹരിയിൽ എത്തിയ പിതാവ് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വീഡിയോയിൽ ഉള്ള ആളെ തിരിച്ചറിയാനായി പോലീസ് പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.

മദ്യലഹരിയില്‍ പിതാവ് കുട്ടികളെ അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുട്ടികള്‍ എടുത്തുവെന്നും ആരോപിച്ചാണ് മര്‍ദ്ദനം. പത്ത് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിക്കും ഇളയ ആൺകുട്ടിക്കുമാണ് മര്‍ദ്ദനമേല്‍ക്കുന്നത്. ഇടയ്ക്ക് ഇയാള്‍ ഭാര്യയേയും ക്രൂരമായി അടിക്കുന്നുണ്ട്. തങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും അടിക്കരുതെന്ന് കുട്ടികള്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ടെങ്കിലൂം ഇയാള്‍ വകവയ്ക്കുന്നില്ല. കുട്ടികള്‍ സത്യം പറയാന്‍ ഇയാള്‍ ഭാര്യയേയും അടിക്കുന്നു. അമ്മയെ തല്ലരുതേ എന്നു കുട്ടികള്‍ കേണുപറയുന്നുണ്ട്. ഇതിനിടെ ഇളയ കുട്ടിയെ ഇയാള്‍ എടുത്തെറിയുന്നു. മർദ്ദനം നടന്നത് രാത്രിയായതിനാൽ ലൈറ്റ് ഓഫ് ചെയ്തതിനുശേഷം വീഡിയോയിൽ കുട്ടികളുടെ നിലവിളി കേൾക്കാമായിരുന്നു.

Related Articles

Latest Articles