Monday, May 13, 2024
spot_img

ഹത്രാസ് കൊലപാതകത്തിന് പിന്നിൽ പ്രണയ നൈരാശ്യം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഹത്രാസ്: രാജ്യത്തെ നടുക്കിയ ഹാഥ്രസ് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഹത്രാസ് കൊലപാതകത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് സിബിഐയുടെ കണ്ടെത്തൽ. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയായ സന്ദീപും തമ്മിൽ ദീർഘകാലമായി പ്രണയബന്ധത്തിലായിരിന്നു. ഇവർ തമ്മിലുള്ള പ്രണയ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കേസിൽ സിബിഐ കൊല്ലപ്പെട്ട പെൺകുട്ടിയും സന്ദീപും തമ്മിൽ കഴിഞ്ഞ മാർച്ച് വരെ ബന്ധം തുടർന്നിരുന്നു. പിന്നീട് ബന്ധത്തിൽ നിന്ന് പെൺകുട്ടി ഒഴിയാൻ നോക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

പ്രണയ ബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനും സന്ദീപും തമ്മിൽ പല വട്ടം വാക്കുതർക്കം ഉണ്ടായിരുന്നു. ഇത് തെളിയിക്കുന്ന മൊബൈൽ ഫോൺ റെക്കോർഡുകൾ സിബിഐക്ക് ലഭിച്ചു. പ്രണയ ബന്ധത്തിന്റെ പേരിൽ ബന്ധുക്കളും സഹോദരനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മർദ്ദിച്ചിരുന്നതായും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. നാലു പ്രതികളെയും അഹമ്മദാബാദിൽ കൊണ്ടുപോയി സി.ബി.ഐ. ബ്രെയിൻ മാപ്പിംഗ് നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കുറ്റപത്രത്തിൽ കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയത്. സെപ്തംബര്‍ 14 നാണ് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു.

Related Articles

Latest Articles