Monday, December 29, 2025

കേരളം വിധിയെഴുതുന്നു; മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു


തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ് .. രാജ്യത്തെ 117 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളും മൂന്നാംഘട്ട വോട്ടെടുപ്പിൽ വിധിയെഴുത്ത്‌ നടക്കുകയാണ് .

ഏറ്റുവുമൊടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ചു ഇപ്പോൾ സംസ്ഥാനത്തു എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തുന്നത് .

സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലായി ആകെ 227 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരിക്കുന്നത്, 20 പേർ. ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരിലും(ആറ്).

കേരളത്തിൽ ആകെ 2.61 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 2,88,191 പേർ കന്നിവോട്ടർമാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വോട്ടർമാർ. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണ് പോളിങ് സമയം.

Related Articles

Latest Articles