Monday, May 20, 2024
spot_img

മനോരോഗിയായ സഹോദരിയുടെ മുഖവും തുടയും അടിച്ചു തകർത്ത് കൊലപ്പെടുത്തി: പൂജപ്പുരയിലെ കൊടുംക്രൂരത സ്വത്തിന് വേണ്ടിയെന്ന് കുറ്റസമ്മതം

തിരുവനന്തപുരം: പൂജപ്പുരയിൽ മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയത് സഹോദരനാണെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട നിഷയുടെ സഹോദരൻ സുരേഷിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം.

അതേസമയം സുരേഷ് കുറ്റം സമ്മതിച്ചതായാണ് വിവരം. വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ നിന്ന് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. മുഖവും തുടയും അടിച്ചു തകർത്തതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

എന്നാൽ എന്നാൽ വീണ് പരിക്കേറ്റതായിരുന്നു എന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകമാണെന്ന് ഇയാൾ സമ്മതിച്ചത്. സ്വത്തിനു വേണ്ടിയാണ് ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles