Thursday, May 9, 2024
spot_img

സീറ്റ് നിഷേധിച്ചു: സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് നേതാവ്

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ആത്മഹത്യ ശ്രമിച്ച്‌ നേതാവ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അലിഗഢിലെ നേതാവായ ആദിത്യ താക്കൂറാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

യുപി തെരഞ്ഞെടുപ്പില്‍ സമാജി വാദി പാര്‍ട്ടി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ജനുവരി 13ന് പുറത്തിറക്കിയതിന് പിന്നാലെ അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേതാവിന്റെ ആത്മഹത്യക്ക് ശ്രമിച്ചത്. ലഖ്നൗവിലെ വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ ഇന്ന് രാവിലെയായിരുന്നു നേതാവിന്റെ ആത്മഹത്യ ശ്രമം.

പാര്‍ട്ടി ഓഫിസിന് മുമ്പിലെത്തിയ ആദിത്യ താക്കൂര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താനും ശ്രമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ തടയരുതെന്നും ജിവനൊടുക്കുമെന്നും ആദിത്യ താക്കൂര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. തന്നെ അവഗണിച്ച്‌ പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും മത്സരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ആദിത്യ താക്കൂര്‍ ആരോപിച്ചു.

Related Articles

Latest Articles