തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പെടുത്താൻ ഉദ്ദേശമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. വേനല്‍ ശക്തിപ്രാപിക്കുന്നതിനു അനുസരിച്ചു സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം കൂടുകയാണ്. വൈദ്യുത ഉപഭോഗം ഇത്തവണ 89.64 ദശലക്ഷം യൂണിറ്റായി. എന്നാലും പവര്‍കട് ഏര്‍പെടുത്തേണ്ട സാഹചര്യമില്ലെന്നും, വേനലിനെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതായും മന്ത്രി അറിയിച്ചു.
ഡാമുകളിൽ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക വെള്ളം ഇത്തവണയുണ്ട്, ആറു മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങള്‍ പരമാവധി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
വേനല്‍ മഴ പെയ്യുന്നത് ആശ്വാസകരമാണ്. പീക് അവറില്‍ 3000 മെഗാവാള്‍ടിന്റെ കുറവാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടു തന്നെ ഒരു വര്‍ഷം കൊണ്ട് 198 മെഗാവാള്‍ട്ടിന്റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. പകല്‍ സമയങ്ങളില്‍ സോളാറടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടത്തണമെന്നും, രാത്രിയിലെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചാല്‍ പവര്‍കട്ട് ഒഴിവാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

