Wednesday, May 29, 2024
spot_img

ചെയര്‍മാനെ മന്ത്രി നിയന്ത്രിക്കണം; വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി

കൊച്ചി: വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി എം.എം മണി. വകുപ്പിലെ കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചയെന്ന് എം.എം മണി പറഞ്ഞു. പ്രഗല്‍ഭര്‍ ഭരിച്ച വകുപ്പാണെന്ന് മന്ത്രി മനസ്സിലാക്കണം. അവരെടുത്ത നിലപാടിന്റെ ഭാഗമാണ് അന്നൊന്നും പ്രശ്നങ്ങള്‍ ഇല്ലാതെ പോയത്. കെഎസ്‌ഇബി (KSEB) ചെയര്‍മാനെ നിയന്തിക്കാന്‍ മന്ത്രിക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.എസ്.ഇ.ബി ചെയര്‍മാന്‍റെ പെരുമാറ്റം ഏകഛത്രാധിപതിയെപ്പോലെയാണ്. ബി.അശോകിന്റെ ഫെയ്സ്ബുക് പോസ്റ്റ് മര്യാദകേട്. വലിയ ആളാണെന്ന് സ്വയം കരുതിയാല്‍ ആരും അംഗീകരിക്കില്ലെന്നും എം.എം.മണി പറഞ്ഞു. വൈദ്യുത ബോര്‍ഡ് ചെയര്‍മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുന്‍സര്‍ക്കാരിന്റെ കരാറുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. അത് പ്രതിപക്ഷം ആയുധമാക്കി. എന്നാല്‍ അത് ആയുധമാക്കാനുളള യോഗ്യത പ്രതിപക്ഷത്തിനില്ലെന്നും എം.എം മണി കൂട്ടിച്ചേർത്തു.

Related Articles

Latest Articles