തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍ അറിയിച്ചു. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചത്.
നേരത്തെ, ഗതാഗത മന്ത്രി ആന്‍റണി രാജു ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. വിശദമായ പഠനത്തിനും ചര്‍ച്ചക്കും ശേഷം മാത്രം നിരക്ക് വര്‍ധനയില്‍ തീരുമാനിക്കുമെന്ന് മന്ത്രി ഉടമകളെ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

