തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ഇന്നലെ രാത്രി കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയി ശക്തമായ മഴ പെയ്തു. കോട്ടയത്ത് തീക്കോയി, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്ത് പരിധികളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. കൂടാതെ ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു.
അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിൽ ശക്തമായ മഴ തോരാതെ പെയ്തു.

