Monday, January 12, 2026

തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി: നാലുദിവസം കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത ;11 ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപമെടുത്തു. അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യത. ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേതുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാടിന്‍റെ തെക്കന്‍തീരത്തിന് സമീപം ചക്രവാതചുഴി രൂപമെടുത്തതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാനുള്ള സാഹചര്യം വീണ്ടും ഉടലെടുത്തത്. മലയോര മേഖലകളില്‍പ്രത്യേക ജാഗ്രത വേണം. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ മഴ പെയ്തിറങ്ങാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം മലപ്പുറം, പാലക്കാട് കോഴിക്കോട്, വയനാട് ജില്ലകളുടെ മലയോര പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്താനും നിർദ്ദേശമുണ്ട്.

ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും, വെള്ളിയാഴ്ച്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ശനിയാഴ്ച്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

Related Articles

Latest Articles