Monday, January 5, 2026

കാലവർഷക്കെടുതിയിൽ വിറച്ച് കേരളം ! റോഡിലേക്ക് തെങ്ങ് ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്!

കണ്ണൂർ : കാലവർഷത്തിൽ സംസ്ഥാന വ്യാപകമായി കനത്ത നാശനഷ്ടം. കണ്ണൂര്‍ പിണറായിയില്‍ തെങ്ങ്
ടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. പെയിൻ്റിങ്ങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ.ഷിജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഷിജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

മഴയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പിണറായി -പാറപ്രം റോഡിലെ വളവിൽ വെച്ച് തെങ്ങിൻ്റെ മേൽഭാഗം പൊട്ടി ഷിജിത്ത് യാത്ര ചെയ്തിരുന്ന ബൈക്കിനു മുകളിൽ പതിച്ചത്. അപകടത്തിൽ ഷിജിത്തിന് നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റു.

Related Articles

Latest Articles