Monday, May 20, 2024
spot_img

തൃശൂരിലെ കോളേജിൽ കടുത്ത ആശങ്ക! എന്‍ജിനീയറിംഗ് കോളേജില്‍ ഷിഗല്ല ബാധ; പരിശോധന കൂടുതൽ പേരിലേക്ക്: കലോത്സവം മാറ്റി

തൃശൂര്‍: തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഷിഗല്ല ബാധ. കോളേജ് ഹാേസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികളില്‍ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരില്‍ രോഗമുണ്ടോ എന്നറിയാന്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗം ബാധിച്ച വിദ്യാര്‍ത്ഥിയെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളേജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കമാണ് ഷിഗല്ല. കുടലിനുള്ളിലേക്ക് ബാക്ടീരിയ തുളച്ച്‌ കയറുന്നതു കൊണ്ടുതന്നെ ചികിത്സ പ്രയാസകരമാണ്. സാധാരണ കുട്ടികളിലാണ് രോഗം പെട്ടെന്ന് ബാധിക്കുക. പ്രത്യേകിച്ച്‌ മരുന്നില്ല. വൃത്തിഹീനമായ ഭക്ഷണം, മലിനജലം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പകരും. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.

Related Articles

Latest Articles