Tuesday, December 16, 2025

എസ് എസ് എൽ സി പരീക്ഷഫലം ഇന്ന് 3 മണിക്ക്; 4 മണി മുതൽ വെബ്സൈറ്റുകളിൽ

തിരുവനന്തപുരം: എസ്എസ്എൽ‍സി പരീക്ഷ പരീക്ഷ ഫലം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആണ് ഫലം പ്രഖ്യാപിക്കുന്നത്. നാല് മണി മുതൽ ഫലം വെബ്സൈറ്റുകളിലും ലഭ്യമാകും. സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് ഫലപ്രഖ്യാപനം നടത്തുക. www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം.

കഴിഞ്ഞ വർഷം എസ് എസ് എൽസി പരീക്ഷ വിജയശതമാനം 99.47 ആയിരുന്നു. ആ ചരിത്ര വിജയം ആവർത്തിക്കുമോ എന്നാണ് ഇത്തവണ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ഉറ്റുനോക്കുന്നത്. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. ഇത് വിജയശതമാനത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു ഇത്തവണ എസ് എസ് എൽസി പരീക്ഷ നടന്നത്. എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷക്കെത്തിയത്. പരീക്ഷ പൂർത്തിയായി ഒന്നരമാസം പൂർത്തിയാകുമ്പോഴാണ് ഫലപ്രഖ്യാപനം. ജൂൺ 15നകം എസ് എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Related Articles

Latest Articles