Tuesday, May 28, 2024
spot_img

ആയിരത്തോളം സ്റ്റാര്‍ട്ടപ്പ് തൊഴിലവസരങ്ങള്‍; ഹയറത്തോണില്‍ പങ്കെടുക്കാം

കൊച്ചി: സ്റ്റാര്‍ട്ടപ്പുകളില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും മികച്ച തൊഴില്‍ നൈപുണ്യ ശേഷി ഉപയോഗപ്പെടുത്താന്‍ താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സുവര്‍ണാവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഹയറത്തോണ്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മപരിപാടികളുടെ ഭാഗമായി കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ നടത്തുന്ന തൊഴില്‍ മേളകളുടെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഹയറത്തോണ്‍ സംഘടിപ്പിക്കുന്നത്.

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 10വരെയാണ് ഹയറത്തോണ്‍. സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരും മികച്ച തൊഴില്‍ നൈപുണ്യം ആഗ്രഹിക്കുന്ന സംരംഭങ്ങളും https://hireathon.startupmission.in എന്ന വെബ്‌സൈറ്റില്‍ രജിട്രര്‍ ചെയ്യേണ്ടതാണ്. നോളഡ്ജ് ഇക്കണോമിമിഷന്‍, അഡിഷണല്‍ സ്‌കില്‍ അക്വസിഷന്‍ പ്രോഗ്രാം (അസാപ്) എന്നിവയില്‍ രജിസ്ട്രര്‍ ചെയ്തവര്‍ക്ക് വേറെ രജിസ്‌ട്രേഷന്റെ ആവശ്യമില്ല.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 20ആണ്. മുന്നൂറിലധികം സ്റ്റാര്‍ട്ടപ്പുകളിലായി ആയിരത്തോളം തൊഴിവസരങ്ങളാണ് ഈ പ്രോഗ്രാമിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. മറ്റ് നൂലാമാലകളില്ലാതെ നേരിട്ടെത്തി വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കാനും അഭിമുഖത്തില്‍ പങ്കെടുക്കാനും ഉടന്‍ ജോലിയില്‍ പ്രവേശിക്കാനുമുള്ള രീതിയാണ് ഹയറത്തോണിന്റെ പ്രധാന പ്രത്യേകത.

Related Articles

Latest Articles