Monday, May 6, 2024
spot_img

സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല’; ജീവനക്കാർ കുത്തിവെപ്പ് നടത്തണമെന്ന് കേന്ദ്രം

ദില്ലി : രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത് സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള വ്യവസ്ഥയല്ല എന്നും ലോകത്തെ ഒരു രാജ്യത്തും ഇത്തരത്തിലുള്ള ഒരു മാനദണ്ഡം സ്വീകരിക്കുന്നില്ല എന്നും ഒരു ശാസ്ത്രീയ സംഘടനയോ വിദഗ്ധരോ ഈ നിർദ്ദേശം മുന്നോട്ട് വെയ്‌ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചില രാജ്യങ്ങൾ മാത്രമാണ് കുട്ടികൾക്കുള്ള കൊറോണ വാക്‌സിനേഷൻ ആരംഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് നിർബന്ധമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുളള പ്രതിരോധ വാക്‌സിൻ വിപണിയിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ തുടരുകയാണ്. സൈഡസ് വാക്‌സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണമെന്ന് വി കെ പോള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles