തൃശൂര്‍: കേരള നിയമ സഭയിൽ എ എൻ രാധാകൃഷ്ണനെ എത്തിക്കുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയില്‍ ചർച്ചയായിക്കൊണ്ടിരിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഭീകരവാദികള്‍ക്കെതിരായ പിസി ജോര്‍ജിന്റെ നിലപാടിനെയാണ് ബിജെപി പിന്തുണച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേർക്കുകയും ചെയ്തു.
വിദ്വേഷ മുദ്രാവാക്യം നടത്തിയ കൊച്ചുകുട്ടിയോട് തിരിച്ചും മറിച്ചും ചോദിച്ചിട്ടും അതിഗംഭീര പ്രകടനമാണ് നടത്തുന്നത്. ഭീകരവാദ നിലപാടിനെതിരായ പോരാട്ടം കേരളത്തിന്റെ മണ്ണില്‍ തുടരും. ഇത്തവണ വിജയം നേടാനുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. ഇടതുപക്ഷക്കാര്‍ പോലും എ എന്‍ രാധാകൃഷ്ണന് വോട് കൊടുക്കുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേർക്കുകയും ചെയ്തു.
തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദര്‍ശിച്ച ഉമ തോമസിന്റെ പ്രവര്‍ത്തിക്ക് പിന്നില്‍ സിപിഎം ഗൂഢാലോചനയാണ്. ദൃശ്യങ്ങള്‍ ആദ്യമെത്തിയത് സിപിഐഎം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം, ഉപതെരഞ്ഞെടുപ്പിന്റെ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കുകയാണ്.

