Saturday, May 4, 2024
spot_img

രാജ്യ ദ്രോഹക്കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കണം; വി മുരളീധരന്‍ രംഗത്ത്

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ഉയര്‍ത്തിയത്. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്‍റെ പ്രഖ്യാപിത നയമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ആസാദ് കാശ്മീര്‍ എന്ന ജലീലിന്‍റെ പ്രസ്താവന രാജ്യദ്രോഹപരമാണ്. ജലീലിന്‍റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാള്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശമാണ് വിവാദമായത്. ‘പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്‍്റെ ഭാഗം “ആസാദ് കാശ്മീര്‍” എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്‍്റെ നിയന്ത്രണത്തിലുള്ളത്.

സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം’ എന്നാണ് ജലീലിന്‍റെ പോസ്റ്റ്.

Related Articles

Latest Articles