Thursday, December 18, 2025

കേരളം കാത്തിരുന്ന പൂരം; തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും

തൃശൂര്‍: കേരളമൊന്നടങ്കം കാത്തിരിക്കുന്ന ഉത്സവമായ തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് പത്തിനാണ് തൃശ്ശൂര്‍ പൂരം നടക്കുക.

പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം തൃശ്ശൂർ പൂരം കൊടിയേറുക. രാവിലെ 9നും 10.30നും ഇടയിലാണ് കൊടിയേറ്റം നടക്കുക. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30നും 10.55നും ഇടയിലാണ് കൊടിയേറ്റം നടത്തുക. തുടർന്ന് നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും.

Related Articles

Latest Articles