Wednesday, May 15, 2024
spot_img

കേരള സർവ്വകലാശാല വിസി നിയമനം;സേര്‍ച് കമ്മിറ്റി കാലാവധി പിന്നെയും നീട്ടി;ഇത്തവണ നീട്ടിയത് 3 മാസം

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തായി നിയമിച്ച സേര്‍ച് കമ്മിറ്റിയുടെ കാലാവധി രണ്ടാമതും നീട്ടി. ഇത്തവണ 3 മാസമാണ് നീട്ടിയത്. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ പുറപ്പെടുവിച്ചു.

അതെ സമയം സേര്‍ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ ശുപാർശ ചെയ്യാൻ സര്‍വകലാശാല തയാറായിട്ടില്ല. സെനറ്റ് യോഗം ക്വോറം തികയാതിരിക്കാന്‍ ഇടത് അംഗങ്ങള്‍ വിട്ടു നിന്നിരുന്നു. ഇതിനെ തുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കി.ഇത് സംബന്ധിച്ച കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സെനറ്റ് അംഗങ്ങളെ ഗവർണർ പുറത്താക്കിയതിനെ തുടർന്ന് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്ന നിയമം സര്‍ക്കാര്‍ നിയമസഭയിൽ പാസാക്കിയെങ്കിലും ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല പകരം അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കുമെന്ന നിലപാടെടുത്തു. ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മലിനാണ് ഇപ്പോള്‍ കേരള വിസിയുടെ ചുമതല.

Related Articles

Latest Articles