Thursday, January 1, 2026

സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കാലം: സമ്പൂര്‍ണ നിയന്ത്രണമില്ല; ബീച്ചുകളും മാളുകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനം ഇന്നു മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു. ബീച്ചുകൾ തിങ്കളാഴ്ചയും, മാളുകൾ ബുധനാഴ്ചയും മുതൽ തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ല. എസി ഇല്ലാത്ത റസ്റ്ററന്‍ഡുകളില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതി താമസിക്കാതെ നടക്കുമെന്നാണ് സൂചന.

ഞായറാഴ്ചകളിലെ ലോക്ഡൗൺ ഇനി ഓണത്തിന് മുൻപ് ഉണ്ടാവില്ല. ഇന്ന് മുതൽ കടകൾ തുറന്നാൽ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതൽ രാത്രി 9 വരെ കടകൾക്ക് പ്രവർത്തിക്കാം. എന്നാൽ കടകളിൽ പ്രവേശിക്കാൻ നിബന്ധനകളുണ്ടെങ്കിലും ഓണമായതിനാൽ കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം വ്യാപാരികൾക്ക് തുറന്ന് പ്രവർത്തിക്കാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles