Wednesday, May 8, 2024
spot_img

രാജ്യത്ത് ഉജ്ജ്വലമായി ‘ഉജ്ജ്വല 2.0 ‘ ; ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കുള്ള സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതി നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ദില്ലി: രാജ്യത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം ഘട്ടം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉത്തർപ്രദേശിലെ മഹോബയിൽ എൽപിജി കണക്ഷനുകൾ കൈമാറിക്കൊണ്ടായിരിക്കും പ്രധാനമന്ത്രി ഉദ്ഘാടനകർമ്മം നിര്വഹിക്കുക. വീഡിയോ കോൺഫറൻസിംഗ് വഴി ഉച്ചയ്‌ക്ക് 12:30 ന് നടക്കുന്ന പരിപാടിയിൽ, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.

രാജ്യത്തെ ബിപിഎൽ കുടുംബങ്ങളിലെ 5 കോടി വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി 2016ലാണ് ആരംഭിച്ചത്. 2018 ഏപ്രിലിൽ ഈ പദ്ധതി വിപുലീകരിച്ച് ലക്ഷ്യം 8 കോടി എൽപിജി കണക്ഷനുകളായി പരിഷ്കരിച്ചു. തുടർന്ന് ലക്ഷ്യമിട്ട തീയതിക്ക് ഏഴ് മാസം മുമ്പ് 2019 ഓഗസ്റ്റിൽ ഈ ലക്ഷ്യം കേന്ദ്ര സർക്കാർ കൈവരിച്ചു.

അതേസമയം പണമടയ്ക്കാതെ ലഭിക്കുന്ന ഗ്യാസ് കണക്ഷനോടൊപ്പം ആദ്യ റീഫില്ലും ഹോട്ട് പ്ലേറ്റും ഗുണഭോക്താക്കൾക്ക് ഉജ്ജ്വല 2.0 ൽ സൗജന്യമായി ലഭിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ ഇനിമുതൽ പദ്ധതിയിൽ ചേരാൻ നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട് കേന്ദ്രം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles