Tuesday, December 23, 2025

വയോജന പരിപാലനത്തിലെ മികച്ച മാതൃകയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ വയോ ശ്രേഷ്ഠ പുരസ്ക്കാരം കേരളത്തിന്

തിരുവനന്തപുരം: വയോജന പരിപാലനത്തിലെ രാജ്യത്തെ മികച്ച മാതൃകയായി കേരളം. കേന്ദ്ര സർക്കാരിന്റെ വയോശ്രേഷ്ഠാ പുരസ്ക്കാരം കേരളത്തിന് ലഭിച്ചതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.
മുതിർന്ന പൗരൻമാർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും നന്നായി നടപ്പിൽ വരുത്തിയതിനാണ് കേരളത്തിന് പുരസ്ക്കാരം ലഭിച്ചത്.

അടുത്ത വെള്ളിയാഴ്ച ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സ്വീകരിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.

Related Articles

Latest Articles