Wednesday, September 30, 2026

പ്രാർത്ഥനയോടെ കേരളം ! അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

അങ്കോല : കർണ്ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണ്ണമായും നീക്കം ചെയ്തുവെങ്കിലും ലോറി കണ്ടെത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തകരും സൈന്യവുമായി ഇന്ന് സംയുക്ത യോ​ഗം നടക്കും. ഇതിന് ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണമെന്നത് തീരുമാനിക്കും.

ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം, തെരച്ചിൽ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അതേസമയം, റോഡില്‍ മണ്ണ് വീണ ഭാഗത്തിനടിയിൽ ലോറി ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ഏറെക്കുറെ മണ്ണ് മാറ്റി നടത്തിയ പരിശോധനയിലും ലോറി കണ്ടെത്താന്‍ കഴിയാതിരുന്നത്. തൊട്ടടുത്ത പുഴയായ ഗംഗാവലിയില്‍ മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ പുഴയിലേക്ക് മണ്ണ് ഒഴുകിയെത്തി മണ്ണുമല രൂപപ്പെട്ടതാകാം എന്നാണ് നിഗമനം. അതിനടിയില്‍ ലോറി ഉണ്ടോ എന്ന് അറിയില്ല. പുഴയില്‍ തിരച്ചില്‍ നടത്താന്‍ കഴിയുമെങ്കില്‍ ആ സാധ്യതയും തേടും. എന്നാല്‍ പുഴയില്‍ പരിശോധന നടത്തുന്നത് സങ്കീര്‍ണമാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.

Related Articles

Latest Articles