തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ചകളില്‍ എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സർക്കാർ. കോവിഡ് അവലോകന യോഗത്തിലാണ് സർക്കാരിന്റെ തീരുമാനം.
എന്നാൽ ഈ മാസം 28 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ തീരുമാനമായിട്ടുണ്ട്. പക്ഷെ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാന്‍ അനുവദിക്കു എന്നും തീരുമാനിച്ചു.
അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരിക്കുകയാണ്.

