Wednesday, May 22, 2024
spot_img

കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിലെ ഭീകര മനസ്സിനുടമയാര്? എ.പി. അബ്ദള്ളക്കുട്ടിയുടെ പുസ്തകം “ദേശീയ മുസ്ലീം” നാളെ പ്രകാശിതമാകും

കോഴിക്കോട്: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദള്ളക്കുട്ടി രചിച്ച പുസ്തകമായ “ദേശീയ മുസ്ലീം” പ്രകാശനത്തിനൊരുങ്ങി. നാളെ (ആഗസ്റ്റ് 20, വ്യാഴാഴ്ച) രാവിലെ 11 മണിക്ക് കോഴിക്കോട് വുഡീസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പുസ്തകം പ്രകാശനം ചെയ്യും. ഇന്ത്യ ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിനിമാ സംവിധായകൻ ജോയ് മാത്യു മുഖ്യ പ്രഭാഷണം നടത്തും. ആർഎസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലൻ കുട്ടി മാസ്റ്റർ, സംവിധായകൻ അലി അക്ബർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന ആ ഭീകരമായ മനസ്സിന് ഉടമ ആരാണ് എന്ന് പുസ്തകത്തിൽ അബ്ദുള്ളക്കുട്ടി വിശദമാക്കുന്നു. രഹസ്യമായി തന്റെ മക്കളെ ഹരിശ്രീ എഴുതിച്ചതും, മറ്റനവധി തുറന്നുപറച്ചിലുകളും അദ്ദേഹം പുസ്തകത്തിലൂടെ നടത്തുന്നു. ഭാരതത്തിൻ്റെ പൈതൃകത്തിനും ദേശീയതയ്ക്കുമൊപ്പം ജീവിക്കാൻ തീരുമാനിച്ച മുസ്ലീമാണ് ദേശിയ മുസ്ലിമെന്നും താനും അക്കൂട്ടത്തിലൊരാളാണെന്നും, പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ കൊടുമ്പിരി കൊള്ളുന്ന സമയത്ത് താൻ അതിനെ അനുകൂലിച്ച് നടത്തിയ പ്രസംഗങ്ങളാണ് ഏറ്റവും വലിയ പൊതുപ്രവർത്തനമെന്ന് വിശ്വസിക്കുന്നതായും ദേശീയ മുസ്ലിമെന്ന തൻ്റെ പുസ്തകത്തിൽ അബ്ദുള്ളക്കുട്ടി രേഖപ്പെടുത്തുന്നു.

Related Articles

Latest Articles