Friday, October 30, 2026

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ് എ്ന്ന കൃതിയിലൂടെ ഇസ്‌ളാമിക തീവ്രവാദികളുടെ ഭീഷണി നേരിടുന്ന എഴുത്തുകാരന്‍ ലോകത്തിന് നല്‍കുന്ന മുന്നറിയിപ്പാണിത്. 1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഹമാസ് ഭരിക്കുമായിരുന്നു, ഇറാന്റെ ഒരു സഖ്യരാജ്യം ആവുമായിരുന്നു. റുഷ്ദി പറയുന്നു.

യുഎസ് കാമ്പസില്‍ നടക്കുന്ന പലതരം ഗാസ അനുകൂല പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോളാഴാണ് റുഷ്ദി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഗാസയിലെ നിരപരാധികളുടെ മരണങ്ങളുടെ ആധിക്യത്തില്‍ മനുഷ്യത്വം ഉള്ളവര്‍ എല്ലാവരും വിഷമിക്കുന്നുണ്ട്. പക്ഷേ പ്രതിഷേധങ്ങളില്‍ ഹമാസിനേയും പരമാര്‍ശിക്കേണ്ടതുണ്ട്. കാരണം ഹമാസും ഒരു തീവ്രവാദസംഘമാണ്. ചെറുപ്പക്കാരും പുരോഗമന ചിന്തയുള്ളവരുമൊക്കെ ഇത്തരം ഫാസിസ്റ്റ് തീവ്രവാദ സംഘടനയെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ഞാന്‍ അമ്പരക്കുന്നു. റുഷ്ദി പറയുന്നു. ഒരു ജര്‍മ്മന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു പരമാര്‍ശങ്ങള്‍. ഇതാണോ പടിഞ്ഞാറന്‍ പുരോഗമന പ്രസ്ഥാനം എന്ന് വിളിക്കപ്പെടുന്നത്… ? മറ്റൊരു ആയത്തുള്ള ഖൊമേനിയുടെ ഉയര്‍ച്ചയ്‌ക്കെതിരെ ലോകത്തിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സല്‍മാന്‍ റു്ഷ്ദിയുടെ സാത്താനിക് വേഴ്‌സസ് എന്ന നോവല്‍, ഇറാന്റെ ആത്മീയ നേതാവായ ആയത്തുള്ള ഖൊമാനിനി 1989 ല്‍ നിരോധിച്ചിരുന്നു. അതില്‍ ദൈവനിന്ദയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. സല്‍മാന്‍ റുഷ്ദിക്കെതിരെ അന്ന് പുറപ്പെടുവിച്ച ഫത്വ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ ഭീഷണി മൂലം ഒളിവിലാണ് റുഷ്ദി ജീവിക്കുന്നത്

ഒക്ടോബര്‍ 7 ന് നടന്ന ഇസ്രയേലിനു നേര്‍ക്കുണ്ടായ ഹമാസിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേണം റുഷ്ദിയുടെ ഈ പ്രസ്താവനകളെ കാണേണ്ടത്. ഇസ്രയേലിന്റെ അതിര്‍ത്തി കടന്ന് ഹമാസിന്റെ ആക്രമണത്തിലൂടെ ആയിരത്തിലത്തിലധികം ഇസ്രായേലികളുടെ ജീവനാണ് നഷ്ടമായത്. തുടര്‍ന്ന് ഇസ്രായേല്‍ ഏഴ് മാസമായി നടത്തിവരുന്ന നീണ്ട യുദ്ധത്തില്‍ 35,000 പേര്‍ പലസ്തീനികളും കൊല്ലപ്പെട്ടു.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകന്‍ കൂടിയാണ് സല്‍മാന്‍ റുഷ്ദി. സര്‍വ്വകലാശാലയില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ പക്ഷേ അദ്ദേഹം തയ്യാറായില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പ്രകടനം നടത്താനുള്ള അവകാശത്തെ മാനിക്കുമ്പോഴും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കലാലയം സുരക്ഷിതമെന്ന് ഉറപ്പാക്കാനുള്ള അവകാശവുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗാസയിലെ മരണത്തോട് എല്ലാവര്‍ക്കും ഒരു വൈകാരിക പ്രതികരണമുണ്ട്, അത് ശരിയാണ്. എന്നാല്‍ അത് ആന്റിസെമിറ്റിസത്തിലേക്ക് അനുകൂലമായി തിരിച്ചു വിടുമ്പോള്‍ അതിനന്റെ ആനുകൂല്യം നേടുന്നത് ഹമാസാണ്. അങ്ങനെ തീവ്രസംഘടനയെ പിന്തുണയ്‌ക്കേണ്ടി വരുന്നു. അത് വളരെ പ്രശ്‌നകരമാണ്. യഥാര്‍ത്ഥത്തില്‍ ഗാസ അനുകൂല പ്രകടനങ്ങള്‍ പോലും തീവ്രവാദ അനുകൂലമായി മാറുന്നു എന്ന സാഹചര്യമാണുള്ളത് . ഇതു തിരിച്ചറിയേണ്ടതുണ്ട്.

Related Articles

Latest Articles